പ്രോമോ വീഡിയോ, ടി വി രാജേഷ് എം എല്‍ എ യുടെ സന്ദേശം
Monday, June 4, 2018
Friday, June 1, 2018
Thursday, May 31, 2018
ലോക പരിസര ദിന ശാസ്ത്ര ക്ലാസ്സുകൾ
ലോക പരിസര ദിനത്തിൽ കല്ല്യാശ്ശേരി മണ്ഡലത്തിലെ വിദ്യാലയത്തിൽ ശാസ്ത്ര ക്ലാസ്സുകൾ
കല്ല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ജൂൺ 5 ലോക പരിസര ദിനത്തിൽ പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ വിദ്യാലയങ്ങളിൽ ശാസ്ത്ര ക്ലാസ്സുകൾ നടക്കും. " തോല്‍പ്പിക്കുക, പ്ലാസ്റ്റിക്ക് മലിനീകരണത്തെ, പുനരുപയോഗിക്കാന്‍ കഴിയില്ലെങ്കില്‍ നിരസിക്കൂ" എന്നതാണ് ഈ വര്‍ഷത്തെ പരിസര ദിന സന്ദേശം.
ഈ വിഷയത്തെ അടിസ്ഥാനമാക്കി മണ്ഡലത്തിലെ അധ്യാപകർക്കുള്ള പരിശീലനം മാടായി ബി.ആർ സി.വച്ച് നടന്നു. ടി.വി.രാജേഷ് എം.എൽ എ ഉദ്ഘാടനം ചെയ്തു.ബി.പി.ഒ. രാജേഷ് കടന്നപ്പള്ളി അദ്ധ്യക്ഷനായി. മാടായി ഉപജില്ലാ സയൻസ് ക്ലബ്ബ് സെക്രട്ടറി പ്രസാദ്.പി.വി സ്വാഗതവും പി.രമേശൻ നന്ദിയും പറഞ്ഞു.
ഉദിനൂർ ഗവ. ഹയർ സെക്കന്ററി സുവോളജി അധ്യാപകൻ സുരേന്ദ്രൻ അടുത്തില ക്ലാസ് കൈകാര്യം ചെയ്തു.70 സ്ലൈഡുകളുള്ള പ്രസന്റേഷൻ, നിരവധി വിഡിയോകൾ, കുറിപ്പുകൾ എന്നിവ ബോധവൽക്കരണത്തിനായി തയ്യാറാക്കിയിട്ടുണ്ട്.
മാടായി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ വെള്ളൂർ ഗംഗാധരൻ മാസ്റ്റർ നേതൃത്വം നൽകി. മണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 50 ഓളം അധ്യാപകർ പങ്കെടുത്തു.
ശാസ്ത്ര ക്ലാസിന്റെ പഠന വിഭവങ്ങൾ ഈ സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്‌വിദ്യാലയങ്ങളിൽ ഡൗലോഡ് ചെയ്ത് വിദ്യാർത്ഥികൾക്ക് ക്ലാസ് എടുക്കാവുന്നതാണ്
Subscribe to:
Posts (Atom)
-
തോല്‍പ്പിക്കുക പ്ലാസ്റ്റിക് മലിനീകരണത്തെ എന്നതാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിന സന്ദേശം. ഇത് ആസ്പദമാക്കി തയ്യാറാക്കിയ A3 വലുപ്പത്തിലുള്ള പോസ്റ...
-
ലോക പരിസര ദിനത്തിൽ കല്ല്യാശ്ശേരി മണ്ഡലത്തിലെ വിദ്യാലയത്തിൽ ശാസ്ത്ര ക്ലാസ്സുകൾ കല്ല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ...
-
പ്രോമോ വീഡിയോ, ടി വി രാജേഷ് എം എല്‍ എ യുടെ സന്ദേശം