STUDY MATERIALS

പ്ളാസ്റ്റിക് നായകനും വില്ലനും 
സാബു ജോസ് 
കടപ്പാട് ദേശാഭിമാനി പത്രം
ഭൂമി വലിയൊരു മാലിന്യക്കൂമ്പാരമായി മാറിക്കൊണ്ടിരിക്കുകയാണ്. മനുഷ്യരുടെ ജീവിതരീതിയിലുണ്ടായ വലിയ മാറ്റമാണ് ഇതിന്റെ മുഖ്യകാരണം. ജനപ്പെരുപ്പത്തിനും ഇക്കാര്യത്തില്‍ തുല്യപങ്കാണുളളത്. ഡിസ്പോസബിള്‍ സംസ്കാരത്തിന്റെ ഭാഗമായി ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന പ്ളാസ്റ്റിക് കുപ്പികളും, ഫാസ്റ്റ്ഫുഡ് കാര്‍ട്ടനുകളുമാണ് റോഡരികിലെങ്ങും. ജലാശയങ്ങളും റെയില്‍വേ ട്രാക്കുകളും മാലിന്യനിക്ഷേപത്തിനുള്ള സുരക്ഷിത ഇടങ്ങളായി ജനങ്ങള്‍ തെറ്റിദ്ധരിച്ചിരിക്കുന്നു. പരിസരമലിനീകരണത്തില്‍ ഏറ്റവും അപകടകരമായിട്ടുള്ളത് പ്ളാസ്റ്റിക്മാലിന്യങ്ങളാണ്. കാരണം പ്ളാസ്റ്റിക്കില്‍ അടങ്ങിയ വിഷവസ്തുക്കള്‍ ജലത്തെയും മണ്ണിനെയും വായുവിനെയും ഒരുപോലെ മലിനമാക്കുന്നു.
ഏതെങ്കിലും ഒരുപ്രദേശത്ത് പ്ളാസ്റ്റിക് കെട്ടിക്കിടക്കുകയും അത് പരിസ്ഥിതിയുടെ സ്വാഭാവികതയ്ക്ക് ‘ഭംഗംവരുത്തുകയോ, മനുഷ്യനും മറ്റു ജന്തുക്കള്‍ക്കും സസ്യങ്ങള്‍ക്കും ദോഷകരമാവുകയോ ചെയ്യുന്നതിനെയാണ് പ്ളാസ്റ്റിക് മലിനീകരണം എന്നുപറയുന്നത്. അവിശ്വസനീയമാംവണ്ണം മനുഷ്യന് ഉപകാരപ്രദമായൊരു വസ്തുവാണ് പ്ളാസ്റ്റിക്. എങ്കിലും അത് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ മനുഷ്യനുള്‍പ്പെടെയുള്ള ജീവികള്‍ക്കെല്ലാം ഹാനികരവുമാണ്. സസ്യങ്ങള്‍ക്കും ജന്തുക്കള്‍ക്കുമെല്ലാം പ്ളാസ്റ്റിക് വലിയ ദോഷമാണ് വരുത്തിവയ്ക്കുന്നത്. മറ്റ് പദാര്‍ഥങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ഈടുനില്‍ക്കുന്നതും സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനംവഴി വിഘടിക്കാത്തതുമായതിനാല്‍ പ്ളാസ്റ്റിക്മാലിന്യങ്ങള്‍ വളരെ വലിയ പരിസ്ഥിതിപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്.
പ്ളാസ്റ്റിക് മലിനീകരണം പലവിധം
എവിടെ നോക്കിയാലും പ്ളാസ്റ്റിക് കാണാന്‍കഴിയും. കുടിവെള്ളത്തിന്റെ ഒഴിഞ്ഞ ബോട്ടിലുകള്‍, ഫാസ്റ്റ്ഫുഡിന്റെ കവറുകള്‍, പാല്‍കവറുകള്‍, ക്യാരി ബാഗുകള്‍, ഉപയോഗശൂന്യമായ പേനകള്‍, ഇലക്ട്രോണിക് ഉപകരണങ്ങളുടെ ‘ഭാഗങ്ങള്‍ എന്നിങ്ങനെ പ്ളാസ്റ്റിക് കാണാത്ത സ്ഥലമുണ്ടാകില്ല. അലിഞ്ഞുചേരാത്ത പ്ളാസ്റ്റിക് മണ്ണിലെ നീരൊഴുക്കിനെയും വായുസഞ്ചാരത്തെയും തടസ്സപ്പെടുത്തും. ‘ഭാഗികമായെങ്കിലും മണ്ണിലേക്കുചേരുന്ന പ്ളാസ്റ്റിക്കിലുള്ള രാസവസ്തുക്കള്‍ മണ്ണും ജലവും മലിനമാക്കും. നിരവധി വര്‍ഷം വേണ്ടിവരും ഈ രാസവസ്തുക്കള്‍ നിര്‍വീര്യമാകാന്‍. പ്ളാസ്റ്റിക്മാലിന്യങ്ങള്‍ ഒന്നിനുപിറകെ ഒന്നായി അടിഞ്ഞുകൂടുമ്പോള്‍ ഇതിന് സാധിക്കുകയുമില്ല. ലോകത്തെല്ലായിടത്തും ലഭ്യമാകുന്നതുകൊണ്ടും വില കുറവായതുകൊണ്ടുമാണ് പ്ളാസ്റ്റിക് ഉപയോഗം കൂടുതലാകാന്‍ കാരണം. ഭാരക്കുറവും അനായാസം കൈകാര്യംചെയ്യാന്‍ കഴിയുന്നതും പ്ളാസ്റ്റിക് ഉപയോഗത്തിന്റെ തോത് വര്‍ധിക്കുന്നതിനുള്ള കാരണങ്ങളാണ്. പ്ളാസ്റ്റിക് കത്തിക്കുന്നതും അപകടമാണ്. കത്തുമ്പോള്‍ സ്വതന്ത്രമാകുന്ന വാതകങ്ങള്‍ വായുമലിനീകരണത്തിനും കാരണമാകും.

പ്ളാസ്റ്റിക്കിലുള്ള വിഷവസ്തുക്കള്‍ ജലത്തിലെത്തുകയും ജലജീവികളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.  കടലിലുള്ള പ്ളാസ്റ്റിക് മാലിന്യനിക്ഷേപമാണ് പ്രധാന വില്ലന്‍. മണ്ണും, വെള്ളവും, വായുവും ഒരുപോലെ മലിനമാക്കുന്ന വസ്തുവാണ് പ്ളാസ്റ്റിക്. റീ–സൈക്കിള്‍ ചെയ്യാന്‍കഴിയുന്ന തരത്തിലുളള പ്ളാസ്റ്റിക്കുകളുമുണ്ട്.  മത്സ്യബന്ധന വലകളും  മാലിന്യമുണ്ടാക്കുന്നുണ്ട്.  

പ്ളാസ്റ്റിക് മലിനീകരണത്തിന്റെ പ്രത്യാഘാതങ്ങള്‍



‘‘ഭക്ഷ്യശൃംഖല തകര്‍ക്കുന്നു. ‘ഭക്ഷ്യശൃംഖലയിലെ ആദ്യകണ്ണിയായ പ്ളാങ്ടണുകള്‍ എന്ന സൂക്ഷ്മജീവികളെ പ്ളാസ്റ്റിക്കിലെ രാസവസ്തുക്കള്‍ നശിപ്പിക്കുന്നതുകൊണ്ട് സസ്യങ്ങളിലെ ഭക്ഷ്യോല്‍പ്പാദനം തടസ്സപ്പെടുന്നു. കടലിലുള്ള പ്ളാങ്ടണുകള്‍ നശിക്കുന്നതുകൊണ്ട് ‘ഭക്ഷണത്തിനായി അവയെ ആശ്രയിക്കുന്ന വലിയ ജീവികളുടെയും നിലനില്‍പ്പ് ‘ഭീഷണിയിലാകും. നാം നിത്യേനയെന്നോണം ഭക്ഷണത്തിന് ഉപയോഗിക്കുന്ന മത്സ്യത്തിലൂടെ പ്ളാസ്റ്റിക്മാലിന്യങ്ങള്‍ നമ്മുടെ ശരീരത്തിലുമെത്തുന്നു.

മലിനമായ ജലാശയവും മണ്ണും വായുവും
വികസിതമെന്നോ വികസ്വരമെന്നോ ഭേദമില്ലാതെ എല്ലാ ലോകരാഷ്ട്രങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന ‘ഭീഷണിയാണ് ജലമലിനീകരണം. ഇതില്‍ മുഖ്യപങ്കുവഹിക്കുന്നത് പ്ളാസ്റ്റിക്മാലിന്യങ്ങളാണ്. ജലത്തിലേക്ക് പുറന്തള്ളുന്ന പ്ളാസ്റ്റിക് മാലിന്യങ്ങളില്‍നിന്ന് ലയിച്ചുചേരുന്ന രാസവസ്തുക്കള്‍ ജലാശയങ്ങളെ മലിനമാക്കുമ്പോള്‍ മണ്ണില്‍ തള്ളുന്ന പ്ളാസ്റ്റിക്മാലിന്യങ്ങളില്‍നിന്ന് ഊറിയിറങ്ങുന്ന രാസവസ്തുക്കള്‍ കിണറിലെ വെള്ളത്തെയും മലിനമാക്കും. ഭൂഗര്‍ഭജലത്തില്‍വരെ ഇത്തരം രാസവസ്തുക്കള്‍ എത്തിച്ചേരും. പ്ളാസ്റ്റിക് കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന പുക ശ്വസിക്കുന്നത് മനുഷ്യനുള്‍പ്പെടെയുള്ള ജീവികള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. പ്ളാസ്റ്റിക് അവശിഷ്ടങ്ങള്‍ ഭക്ഷ്യവസ്തുവാണെന്നു കരുതി അകത്താക്കുന്ന ഡോള്‍ഫിനുകളും, പക്ഷികളും, മത്സ്യങ്ങളും, ജന്തുക്കളുമെല്ലാം നിത്യേന ചത്തൊടുങ്ങുന്നത് ഭീമമായ തോതിലാണ്. ആവാസവ്യവസ്ഥയെ ഒന്നാകെ തകരാറിലാക്കുന്നതരത്തിലാണ് ഇന്ന് പ്ളാസ്റ്റിക്മലിനീകരണം നടക്കുന്നത്. പ്ളാസ്റ്റിക്മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന് ലോകരാജ്യങ്ങള്‍ കോടിക്കണക്കിന് ഡോളറാണ് ഓരോ വര്‍ഷവും ചെലവാക്കുന്നത്.

പ്ളാസ്റ്റിക് മലിനീകരണം നിയന്ത്രിക്കാം
ഷോപ്പിങ് എളുപ്പമാക്കുന്നതിനും, ആവശ്യത്തിനുശേഷം ഉപേക്ഷിക്കാന്‍കഴിയുന്നതിനും പ്ളാസ്റ്റിക് ബാഗുകള്‍ കുറച്ചൊന്നുമല്ല സഹായിക്കുന്നത്. പരിസ്ഥിതിക്കുണ്ടാകുന്ന ദോഷമൊന്നും ജനങ്ങള്‍ നോക്കാറില്ല. അതുകൊണ്ടുതന്നെയാണ് പ്ളാസ്റ്റിക്ബാഗുകള്‍ നിത്യോപയോഗത്തിന്റെ ‘ഭാഗമാകുന്നത്. പ്ളാസ്റ്റിക് ക്യാരിബാഗുകള്‍ കഴിയുന്നത്ര (തീരെ കനംകുറഞ്ഞത് പ്രത്യേകിച്ച്) ഒഴിവാക്കുകയും തുണി, പേപ്പര്‍ ബാഗുകള്‍ ശീലമാക്കുകയും വേണം. താല്‍ക്കാലികമായുണ്ടാകുന്ന അസൌകര്യത്തെ അവഗണിക്കാന്‍ കഴിഞ്ഞാല്‍ അത് പ്രകൃതിയോടുചെയ്യുന്ന വലിയൊരു പുണ്യമാകും. യാത്രകളില്‍ കുടിവെള്ളം കരുതുന്നത് അസൌകര്യമായി ചിന്തിക്കരുത്. ഓരോ ട്രെയിന്‍ യാത്രയും ആയിരക്കണക്കിന് പ്ളാസ്റ്റിക്കുപ്പികളെയാണ് ‘ഭൂമിയില്‍ നിക്ഷേപിക്കുന്നത്. കുപ്പിയിലെ വെള്ളത്തിന്റെ ഗുണനിവാരമില്ലായ്മ വരുത്തുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്കു പുറമെയാണിത്. പ്ളാസ്റ്റിക് ഗ്ളാസുകള്‍ക്കും പ്ളേറ്റുകള്‍ക്കും പകരമായി പേപ്പര്‍ ഗ്ളാസുകളും പ്ളേറ്റുകളും ഉപയോഗിക്കാം.  എന്നാല്‍ ഇതൊട്ടുംതന്നെ ശാസ്ത്രീയമല്ല. ഇത്തരം പേപ്പര്‍ ഗ്ളാസുകളിലും പ്ളേറ്റുകളിലും പ്ളാസ്റ്റിക്കിന്റെ നേര്‍ത്ത ആവരണമുണ്ടാകും. ഇവയിലുള്ള ‘ഭക്ഷണവും പാനീയവും പ്ളാസ്റ്റിക്മാലിന്യം അടങ്ങിയവയാണ്. റീ–സൈക്കിള്‍ ചെയ്യുമ്പോള്‍ പ്ളാസ്റ്റിക് ഉല്‍പ്പാദനം കുറയ്ക്കാന്‍ കഴിയുമെങ്കിലും ഇത്തരം പ്ളാസ്റ്റിക്കുകള്‍ പലതരത്തിലുള്ള ത്വക്രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട് എന്ന് പഠനങ്ങള്‍ പറയുന്നു. വ്യക്തിഗതമായ ബോധവല്‍കരണംകൊണ്ടുമാത്രം പരിഹരിക്കാവുന്നതല്ല പ്ളാസ്റ്റിക്മാലിന്യങ്ങള്‍. അതിന് ‘ഭരണകൂടത്തിന്റെ ശക്തമായ ഇടപെടലുംആവശ്യമാണ്.  

എന്താണ് പ്ളാസ്റ്റിക്
എളുപ്പത്തില്‍ രൂപപ്പെടുത്താന്‍കഴിയുന്ന മൃദുവായ വസ്തു എന്നാണ് പ്ളാസ്റ്റിക് എന്ന വാക്കിന്റെ അര്‍ഥം. മണ്ണ്, മരം, ലോഹം എന്നീ പ്രകൃതിദത്ത നിര്‍മാണവസ്തുക്കളുടെ പട്ടികയില്‍ മനുഷ്യന്‍ കൂട്ടിച്ചേര്‍ത്ത ഇനമാണ് പ്ളാസ്റ്റിക്. നിത്യജീവിതത്തിന്  ഉപയുക്തമായ നിരവധി വസ്തുക്കളുടെ നിര്‍മാണത്തിന് ഉപയോഗിക്കാന്‍കഴിയുമെങ്കിലും സാധാരണയായി ജൈവരാസ പ്രക്രിയക്ക് വിധേയമാകാത്തതുകൊണ്ട് പ്ളാസ്റ്റിക് പരിസരമലിനീകരണത്തിന് കാരണമാകുന്നു.

ആദ്യകാല പ്ളാസ്റ്റിക്കുകള്‍ പ്രകൃതിദത്തമായ പദാര്‍ഥങ്ങളില്‍നിന്നും രാസപ്രക്രിയവഴി വികസിപ്പിച്ചെടുത്തവ (സെല്ലുലോയ്ഡ്) ആയിരുന്നു. ഇപ്പോള്‍ പോളിമറീകരണംവഴി കൃത്രിമമായി നിര്‍മിച്ചെടുക്കുന്ന രാസശൃംഖലകള്‍ (പോളിമറുകള്‍) ആണ് പ്ളാസ്റ്റിക്കിലെ പ്രധാന ഘടകം. രാസഘടനയിലും ‘ഭൌതികഗുണങ്ങളിലും വ്യത്യാസമുള്ള ഒന്നിലധികം പോളിമറുകള്‍ മിശ്രണംചെയ്യുകയുമാവാം. ഇവയോടൊപ്പം പ്ളാസ്റ്റിസൈസര്‍, ആന്റി ഓക്സിഡന്റ്, സ്റ്റൈബിലൈസര്‍, ഫില്ലര്‍, കളര്‍ തുടങ്ങി മറ്റനേകം രാസവസ്തുക്കളും കൂട്ടിച്ചേര്‍ക്കാറുണ്ട്. എല്ലാ പ്ളാസ്റ്റിക്കുകളും പോളിമറുകള്‍ ആണെങ്കിലും എല്ലാ പോളിമറുകളും പ്ളാസ്റ്റിക് ആകണമെന്നില്ല. പ്ളാസ്റ്റിക്കുകളും, ഫൈബറുകളും, ഇലാസ്റ്റോമറുകളും പോളിമറുകളാണ്.

എന്താണ് മൈക്രോണ്‍
ഒരു മൈക്രോമീറ്ററിന് തുല്യമായ നീളമാണ് മൈക്രോണ്‍. ഇത് ഒരു മീറ്ററിന്റെ പത്ത് ലക്ഷത്തില്‍ ഒരു ‘ഭാഗമാണ് (10ഫ–6 മീറ്റര്‍). പ്ളാസ്റ്റിക്കിന്റെ കനം അളക്കുന്നത് മൈക്രോണിലാണ്. മൈക്രോണ്‍ കുറഞ്ഞ പ്ളാസ്റ്റിക്കുകളാണ് പരിസ്ഥിതിക്ക് കൂടുതല്‍ ദോഷകരമായുള്ളത്. മുടിനാരിന്റെ കനത്തിലും (50 മൈക്രോണ്‍) കുറവ് കട്ടിയുള്ള പ്ളാസ്റ്റിക് ക്യാരി ബാഗുകള്‍ ഉപയോഗിക്കരുതെന്ന് നിബന്ധന ഓര്‍മയിലുണ്ടാകുമല്ലോ.
 

പ്ളാസ്റ്റിക് പലതരം
നിര്‍മാണപ്രക്രിയ അനുസരിച്ചും സവിശേഷതകളനുസരിച്ചും ഉപയോഗമനുസരിച്ചും പ്ളാസ്റ്റിക്കിനെ വര്‍ഗീകരിക്കാറുണ്ട്. ഇവയ്ക്കുള്ളിലും നിരവധി ഉപവിഭാഗങ്ങളുണ്ട്. 

തെര്‍മോ പ്ളാസ്റ്റിക്: 
ചൂടു തട്ടിയാല്‍ മൃദുവാകുകയും തണുത്താല്‍ ഉറയ്ക്കുകയും ചെയ്യുന്ന സ്വഭാവമുള്ള പ്ളാസ്റ്റിക്കുകളാണ് തെര്‍മോ പ്ളാസ്റ്റിക്. എത്രതവണ വേണമെങ്കിലും ഈ പ്രക്രിയ ആവര്‍ത്തിക്കാം.

തെര്‍മോ സെറ്റിങ് പ്ളാസ്റ്റിക്: 
ഇവയെ ഒരിക്കല്‍ മാത്രമേ ചൂടാക്കാന്‍ പറ്റു. ഒരിക്കല്‍ ഉറച്ചുകഴിഞ്ഞാല്‍ പിന്നെ രൂപംമാറ്റാന്‍ കഴിയില്ല. തണുപ്പിക്കുമ്പോള്‍ രാസശൃംഖലകള്‍ക്കിടയില്‍ കുരുക്കുകള്‍ വീഴുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

എന്‍ജിനിയറിങ് പ്ളാസ്റ്റിക്കുകള്‍: 
പ്രത്യേക സ്വഭാവസവിശേഷതകളുള്ളതും ഉയര്‍ന്ന ഭാരവാഹികശേഷി ഉള്ളതുമാണ് എന്‍ജിനിയറിങ് പ്ളാസ്റ്റിക്കുകള്‍. ‘ഭാരവാഹകക്ഷമതയുള്ള ഉരുപ്പടികള്‍ നിര്‍മിക്കാനാവശ്യമായ ബലം, കാഠിന്യം, ആഘാതം, പ്രതിരോധം എന്നീ ഗുണവിശേഷങ്ങള്‍ ഈ ഇനം പ്ളാസ്റ്റിക്കുകള്‍ക്കുണ്ട്. ഏകകങ്ങളുടെ ഘടന, ശൃംഖലകളുടെ ഘടന, ദൈര്‍ഘ്യം, അവയ്ക്കിടയിലുള്ള കുരുക്കുകള്‍ ഇവയെല്ലാം പ്ളാസ്റ്റിക്കുകളുടെ ഗുണത്തെ സ്വാധീനിക്കുന്നുണ്ട്. ഉദാഹരണമായി പോളി എഥിലിന്റെ നീളംകുറഞ്ഞ ശൃംഖലകളടങ്ങിയ LLDPE, LDPE എന്നിവ പാക്കിങ്ങിന് ഉപയോഗിക്കുമ്പോള്‍ ദൈര്‍ഘ്യമേറിയ ശൃംഖലകളടങ്ങിയ HDPE, UHMWPE എന്നിവ എന്‍ജിനിയറിങ് പ്ളാസ്റ്റിക്കുകളുടെ വിഭാഗത്തില്‍പ്പെടുന്നു.

പാക്കേജിങ് പ്ളാസ്റ്റിക്കുകള്‍: സാധാരണയായി തെര്‍മോ പ്ളാസ്റ്റിക്കുകളാണ് പാക്കിങ്ങിന് ഉപയോഗിക്കാറുള്ളത്. ഖര, ദ്രവ സാധനങ്ങള്‍ താല്‍കാലികമായി പൊതിയുന്നതിനും അല്‍പ്പകാലം സൂക്ഷിക്കുന്നതിനുമായി പലതരത്തിലുള്ള പ്ളാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്. പാക്കിങ് പ്ളാസ്റ്റിക്കുകളെ ഏഴായി തിരിച്ചിട്ടുണ്ട്.

1.പോളി എഥിലിന്‍ ടെറാഥാലേറ്റ്
2 ഡെന്‍സിറ്റി പോളി എഥിലിന്‍ 
3. പോളി വിനൈല്‍ ക്ളോറൈഡ്
4. ഡെന്‍സിറ്റി പോളി എഥിലിന്‍ 
5. പോളി പ്രൊപിലിന്‍
6. പോളി സ്റ്റെറീന്‍
7. മറ്റുള്ളവ

പാക്കേജിങ് പാസ്റ്റിക്കുകള്‍ പരിസ്ഥിതിക്ക് ഗുണകരമല്ല. ഇത്തരം പ്ളാസ്റ്റിക്കുകളുടെ ഉപയോഗം പരമാവധി കുറയ്ക്കണം.
ഫുഡ് ഗ്രേഡ് പ്ളാസ്റ്റിക്കുകള്‍
ഭക്ഷണപദാര്‍ഥങ്ങള്‍ പൊതിയുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള പ്ളാസ്റ്റിക്കുകള്‍ അതീവ നിഷ്കര്‍ഷയോടെ നിര്‍മിക്കേണ്ടവയാണ്. മറ്റു ചേരുവകളൊന്നും കൂട്ടിച്ചേര്‍ക്കാത്ത ശുദ്ധ പോളിമറുകളാണ് കൂടുതല്‍ സ്വീകാര്യമായത്.




പ്ലാസ്റ്റിക് ബാഗുകള്‍
ഒരു പരിസ്ഥിതി ആഘാതം

Image result for PLASTIC POLLUTION

പ്ലാസ്റ്റിക് ബാഗുകളുടെ വര്‍ദ്ധിച്ച ഉപയോഗം മുന്‍പ് തന്നെ പല പോരായ്മകളും ഉണ്ടായിരുന്ന അവശിഷ്ടമാലിന്യങ്ങളുടെ നിഷ്‌ക്രമണം സംവിധനത്തിന് കൂടുതല്‍ ഉലച്ചില്‍ ഉണ്ടാക്കിയിരിക്കുന്നു. പ്ലാസ്റ്റിക്ക് ബാഗുകളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന രാസപദാര്‍ത്ഥ ചേരുവകള്‍ അഴുക്കുചാലുകളുടെ പ്രവാഹനിരോധനം, ഭൂഗര്‍ഭ ജലത്തിന്റെ ദൂഷീകരണം തുടങ്ങിയവയിലേക്ക് നയിക്കുന്നു.

പ്ലാസ്റ്റിക് എന്നാല്‍ എന്താണ്?
എത്തിലിന്‍ (Ethylene) മോളിക്യൂളുകളുടെ പോളിമര്‍ രൂപമായ പോളാ എത്തിലിനാണ് പ്ലാസ്റ്റിക്കിന്റെ അടിസ്ഥാനാവസ്ഥ. ഒരു കാര്‍ബണ്‍ ആറ്റത്തിന് രണ്ടു ഹൈഡ്രജന്‍ ആറ്റം എന്ന അനുപാതത്തില്‍ ബന്ധപ്പെട്ടു കൊണ്ടുള്ള ദീര്‍ഘ ശൃംഖല രൂപത്തിലാണ് ഇത് നില കൊള്ളുന്നത്
എന്തുപയോഗിച്ചാണ് പ്ലാസ്റ്റിക് ബാഗുകള്‍ നിര്‍മ്മിക്കുന്നത്?
പോളാ എത്തിലിന്‍ പോളിമര്‍ എന്ന പ്ലാസ്റ്റിക്ക് ഒരു അവസ്ഥകളില്‍ ലഭ്യമാണ് -സാന്ദ്രത കൂടിയത്, സാന്ദ്രത കുറഞ്ഞത്, സാന്ദ്രത കുറഞ്ഞ് ലീനിയര്‍ ആയതമ (HDPE, LDPE, LLDPE), ബാഗുകളുടെ അന്തിമ ഉപയോഗം കണക്കിലെടുത്ത് ഏത് വിഭാത്തില്‍പെട്ട പ്ലാസ്റ്റിക് ഉപയോഗിക്കണം എന്ന് തീരുമാനിക്കുന്നത്. ഉദാഹരണത്തിന്, ഗ്രോസറി ബാഗുകള്‍ വേണ്ടി HDPEയും ഡ്രൈക്ലീനര്‍ ബാഗിന് LDPEയും ആണ് ഉപയോഗിക്കുക. പ്ലാസ്റ്റികിന്റെ ഈ തരംതിരവ് അവയുടെ ഘടനയില്‍ കാര്‍ബണ് ശൃംഖല ശാഖകള്‍ ഉള്ളതോ ഇല്ലാത്തതോ ആയ രൂപങ്ങളില്‍ കാണപ്പെടുന്നതിനാലാണ്. LDPE വകഭേദത്തിന് ശാഖകള്‍ ഉണ്ട്. മറ്റ് രണ്ട് രൂപങ്ങളില്‍ ശാഖകളില്ലാതെ നീണ്ടു നീണ്ടു പോകുന്ന രീതിയിലാണ്.

പ്ലാസ്റ്റിക്കുകള്‍ ആരോഗ്യത്തിന് ഹാനികരമോ?
പ്ലാസ്റ്റിക്കുകളില്‍ വിഷാംശം ഇല്ല. അവ ഹാനികരവും അല്ല. എന്നാല്‍ പ്ലാസ്റ്റിക ബാഗുകളുടെ നിര്‍മ്മാണ ഘട്ടത്തില്‍ കാര്‍ബന്റെ സാന്നിദ്ധ്യം ഉള്ളതും അല്ലാത്തതുമായ പല രാസപദാര്‍ത്ഥങ്ങളും ചേര്‍ക്കേണ്ടതായി വരുന്നു. നിറം നല്‍കുന്നതിന് വിഗ്മെന്റിനു വേണ്ടി, തുടങ്ങി ഉല്പന്നത്തിന്റെ രൂപവും ഗുണവും ലഭിക്കുന്നതിന് വേണ്ടിയാണ് ഇത്തരം രാസപദാര്‍ത്ഥങ്ങള്‍ ചേരുന്നത്. ചില ലോഹാംശങ്ങളും ചേര്‍ക്കേണ്ടി വരുന്നുണ്ട്.
പ്ലാസ്റ്റിക് കാരിബാഗുകള്‍ക്ക് കടും നിറം ലഭിക്കുന്നതിനായി ചേര്‍ക്കുന്ന വര്‍ണ്ണജനകമായ വസ്തുക്കളും വിഗ്മെന്റസും വ്യവസായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന അസോഡൈയ്‌സ് (azodyes) ആണ്. ഇവയില്‍ ചിലത് കാന്‍സറിന് കാരണമാകുന്നതാണ്. ഇത്തരം ബാഗുകളില്‍ സൂക്ഷിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ ദൂഷിതമാകാന്‍ സാദ്ധ്യതയുണ്ട്. വിഗ്മെന്റുകളില്‍ അടങ്ങിയിരിക്കുന്ന കാഡ്മിയം (Cadmium) എന്ന പ്രത്യേകതരം ലോഹം സൂക്ഷിക്കുന്ന വസ്തുക്കളിലേക്ക് വ്യാപിക്കാന്‍ സാദ്ധ്യതയുള്ളതും ഹാനികരവും ആകുന്നു.

കാരിബാഗുകളുടെ ഉല്പാദന സമയത്ത് പ്ലാസ്റ്റി സൈബര്‍ ആയി ഉപയോഗിക്കുന്ന മന്ദഗതിയിലുള്ള ദ്രവീകരണമോ ബാഷ്പീകരണമോ സംഭവിക്കാവുന്നവയാണ്. ഈര്‍പ്പം ഏല്‍ക്കുമ്പോള്‍ അവ ആഹാര പദാര്‍ത്ഥത്തിലേക്ക് കടന്നു കയറാന്‍ ത്രാണിയുള്ളതും കാന്‍സറിന് കാരണമാകാവുന്നതും ആണ്. ആന്റി ഓക്‌സിഡന്റസ് ആയും സ്റ്റെബിലൈസര്‍ ആയും ഉപയോഗിക്കുന്ന രാസപദാര്‍ത്ഥങ്ങളും താപമേല്‍ക്കുമ്പോള്‍ വിഘടീകരിക്കപ്പെട്ട ഹാനികരമായ പദാര്‍ത്ഥങ്ങള്‍ ആകുന്നു. കാഡ്മിയം എന്ന ലോഹം ഭക്ഷണപദാര്‍ത്ഥത്തെ മലിനീകരിച്ച്, ശര്‍ദ്ദില്‍, ഹൃദയത്തിന്റെ വലിപ്പവര്‍ദ്ധന, കാന്‍സ്യര്‍ എന്നീ കാര്‍ങ്ങള്‍ കാരണമാകുന്നു. ലഡ് (ഈയം) ന്റെ സാന്നിദ്ധ്യവും അപകടകരമാണ്. അത് മസ്തിക കോശങ്ങളുടെ ജീര്‍ണ്ണതയ്ക്ക് കാരണമാകുന്നു.

പ്ലാസ്റ്റിക് കാരിബാഗുകള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍.
ഉപയോഗശേഷം വേണ്ട രീതിയില്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെടാത്ത പ്ലാസ്റ്റിക് ബാഗുകള്‍ ഡ്രെയിനേജുകളില്‍ എത്തിചേരുകയും, ഡ്രയിനേജുകളിലെ സാധാരണ പ്രവാഹത്തെ തടസ്സപ്പെടുത്തി അനാരോഗ്യകരമായ അന്തരീക്ഷത്തിനും ജലജന്യരോഗങ്ങള്‍ക്കും കാരണമായി തീരുന്നു. പുനരാവര്‍ത്തനത്തിന് വിധേയമാവുകയും നിറങ്ങള്‍ ചേര്‍ത്തിട്ടുള്ളവയുമായ പ്ലാസ്റ്റിക്കു ബാഗുകളിലുള്ള ചില രാസപദാര്‍ത്ഥങ്ങള്‍ ഭൂമിയുമായ സമ്പര്‍ക്കം ഉണ്ടാകുമ്പോള്‍, മണ്ണിനെയും ഭൂഗര്‍ഭജലത്തെയും മലിനീകരിക്കാന്‍ കെല്പുള്ളവയാണ്. ഉപയോഗിച്ച പ്ലാസ്റ്റിക്കില്‍ നിന്നും വീണ്ടും വേറെ ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന യൂണിറ്റുകള്‍ക്ക്, ആഘട്ടത്തിലുണ്ടാകുന്ന വിഷപുക/ബാഷ്പങ്ങളെ ആശാസ്യമായ രീതിയില്‍ കൈകാര്‍ ചെയ്യാനുള്ള സാങ്കേതിക യോഗ്യതകള്‍ ഉണ്ടായിരിക്കണം. ഭക്ഷണപദാര്‍ത്ഥങ്ങളുടെ അവശിഷ്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്ലാസ്റ്റിക് ബാഗുകള്‍ പലപ്പോഴും പശുക്കള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങള്‍ ഭക്ഷിക്കാന്‍ ഇടയാവുകയും പലതരത്തിലുള്ള ദൂഷ്യഫലങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. മറ്റ് ജൈവ വസ്തുക്കളെ പ്പോലെ ജീര്‍ണ്ണിക്കാത്ത ഒന്നാണ് പ്ലാസ്റ്റിക്ക്. കൂടാതെ അത് വെള്ളത്തെ കടത്തിവിടാത്ത ഒരു വസ്തുകൂടിയാണ്. അതിനാല്‍ മണ്ണില്‍ സംഭവിക്കേണ്ട ജലപുനര്‍നിക്ഷേപത്തെ പ്രതികൂലമായി ബാധിക്കുന്നു. പ്ലാസ്റ്റിക്ക് ഉല്പന്നങ്ങള്‍ക്ക് മുന്തിയ ഗുണമേന്മ ലഭിക്കാന്‍ വ്യത്യസ്ത രാസപദാര്‍ത്ഥങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നു എന്നതിനാല്‍ ദൂഷ്യഫലങ്ങളും കൂടുതലാണ്.

പ്ലാസ്റ്റിക്ക് മാലിന്യ നിര്‍മ്മാജ്ജനം/മാനേജുമെന്റിനുള്ള തന്ത്രങ്ങള്‍-
അതീവലോലമായ പ്ലാസ്റ്റിക്ക് ബാഗുകള്‍ക്ക് മാലിന്യക്കൂമ്പാരങ്ങളില്‍ നിന്നും വേര്‍തിരിച്ച് പെറുക്കിയെടുക്കാന്‍ ജോലി കൂടുതലും എന്നാല്‍ അവയുടെ വില കുറവും ആയിരിക്കും. എന്നാല്‍ കട്ടികൂടിയ പ്ലാസ്റ്റിക്ക് ബാഗുകള്‍ക്ക് വില കൂടുതല്‍ ആകയാല്‍ അതിന്റെ ഉപയോഗത്തില്‍ നിയന്ത്രണം സ്വയമേ ഉണ്ടാകുന്നു. ആ നിലക്ക് കട്ടി കൂടിയ ബാഗുകള്‍ നിര്‍മ്മിച്ചാല്‍, അവശിഷ്ടവസ്തുക്കള്‍ പെറുക്കി വരുമാനം നേടുന്നവരെയും പ്ലാസ്റ്റിക്ക് ഉല്പാദകരെയും, ഉപയോഗിച്ചു കഴിഞ്ഞ പ്ലാസ്റ്റിക്ക് ബാഗുകള്‍ ശേഖരിച്ച് മറവു ചെയ്യുന്നു/ വീണ്ടും ഉപയോഗിക്കുന്ന പ്രവര്‍ത്തികള്‍ പങ്കാളികളാക്കാന്‍ കഴിയും.
മുന്‍സിപ്പാലിറ്റികളിലെ ഖരമാലിന്യ നിര്‍മ്മാര്‍ജ്ജന വകുപ്പ് നേരിടുന്ന ഒരു വെല്ലുവിളി പ്ലാസ്റ്റിക്ക് കാരിബാഗുകളും വെള്ളക്കുപ്പികളും, എല്ലായിടത്തും വിതറിയ രീതിയില്‍ ഉപേക്ഷിക്കപ്പെടുന്നു എന്നതാണ്. ജമ്മുകാശ്മീര്‍, സീക്കും, പശ്ചിമബംഗാള്‍ തുടങ്ങിയ പല സംസ്ഥാനങ്ങളും, വിനോദസഞ്ചാര കേന്ദ്രങ്ങളാല്‍ പ്ലാസ്റ്റിക്ക് ബാഗുകളുടെയും ബോട്ടിലുകളുടെയും ഉപയോഗം നിരോധിച്ചിട്ടുണ്ട്. ഹിമാചല്‍ പ്രദേശിലെ സംസ്ഥാന ഗവണ്മെന്റ് സമ്പൂര്‍ണ്ണ പ്ലാസ്റ്റിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. നിയന്ത്രണം 15/8/2009 മുതല്‍ നിലവില്‍ വന്നു. ഹിമാചല്‍ പ്രദേശിലെ, ജീര്‍ണ്ണിക്കുകയല്ലാത്ത ഉപയോഗശൂന്യവസ്തുക്കള്‍ നിയന്ത്രിക്കാനുള്ള 1995 - ലെ നിയമപ്രകാരം, മന്ത്രസഭയുടെ അംഗീകാരത്തോടെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Image result for PLASTIC POLLUTION

രാജ്യത്തെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ പരിസ്ഥിതിയില്‍ ഏല്പിക്കുന്ന ആഘാതത്തില്‍ വ്യാപ്തി തിട്ടപ്പെടുത്താനുള്ള ശ്രമങ്ങള്‍ കേന്ദ്രഗവണ്മെന്റ് നടത്തിയിട്ടുണ്ട്. ഇതിനായി നിയോഗിക്കപ്പെട്ടിട്ടുള്ള കമ്മറ്റികളും ടാക്‌സ്ഫോര്‍സുകളും പ്രശ്‌നങ്ങള്‍ പഠിക്കുകയും ശുപാര്‍ശകള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.

കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയെ പ്ലാസ്റ്റിക്ക് കാരിബാഗുകളുടെയും ഡപ്പികളുടെയും ഉപയോഗവും ഉപയോഗശേഷമുള്ള കൈകാര്‍ ചെയ്യലും നിയന്ത്രിക്കാന്‍ നിയമ നടപടികള്‍ കൈക്കൊള്ളുന്നുണ്ട്. ഇതിനു വേണ്ടി പുനര്‍ സംസ്‌ക്കരിക്കുന്ന പ്ലാസ്റ്റിക്കില്‍ നിന്നും ഉല്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനെയും ഉപയോഗിക്കുന്നതിനെയും സംബന്ധിച്ച് 1999-ല്‍ നിയമങ്ങള്‍ (Rules) ഉണ്ടാക്കി. ഈ നിയമങ്ങള്‍ 2003-ല്‍ ഭേദഗതികളോടെ 1986-ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ജൈവ വസ്തുക്കളെപ്പോലെ സാധാരണഗതിയില്‍ ജീര്‍ണ്ണിക്കുന്ന പ്ലാസ്റ്റിക്ക് എങ്ങനെ ആയിരിക്കണം എന്നത് സംബന്ധിച്ച് ഇന്‍ഡ്യന്‍ ബ്യൂറോ ഓഫ് സ്റ്റാന്‍ഡേര്‍ഡ്‌സ് (BIS) 10 സ്റ്റാന്‍ഡേര്‍ഡുകള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്.

പ്ലാസ്റ്റിക്കിന് പകരക്കാര്‍
പ്ലാസ്റ്റിക്ക് ബാഗുകള്‍ക്കു പകരം ചണത്തിന്റെയും തുണികളുടെയും ബാഗുകള്‍ പ്രചരിപ്പിക്കണം. അതിന് സാമ്പത്തിക പ്രോത്സാഹനം നല്‍കേണ്ടതാണ്. പേപ്പര്‍ ബാഗുകള്‍ ഉണ്ടാക്കുന്നത് പരിമിതമായ വൃക്ഷസമ്പത്തിനെ നശിപ്പിക്കാന്‍ ഇടയാകും. ജൈവവസ്തുക്കളെ പോലെ സ്വാഭാവികമായി ജീര്‍ണ്ണിച്ച് ഇല്ലാതാകുന്ന പ്ലാസ്റ്റിക്ക് വികസിപ്പിച്ചെടുക്കാനുള്ള ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. അങ്ങനെ ഒരു പദാര്‍ത്ഥം കൊണ്ട് ബാഗുകള്‍ ഉണ്ടാക്കുന്നതാണ് ഏറ്റവും അഭിലഷണീയം.

No comments:

Post a Comment